വീണ്ടുമൊരു അധ്യയനവർഷത്തിന് ഓൺലൈനിൽ പ്രതീക്ഷാ നിർഭരമായ തുടക്കം. തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ
ഓൺലൈൻ പ്രവേശനോത്സവം തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ ബിന്ദു കുഞ്ഞിരാമൻ അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ വി.പി.ജയരാജൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് എം.രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ബെന്നി. കെ. ജോസ് സ്വാഗതവും കെ.ഹരിദാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

palakkad news
Advertisment