/sathyam/media/post_attachments/OMF07o71vYpnVyza4dLf.jpg)
പാലക്കാട്:പാലക്കാട് വിശ്വാസിന്റെ പ്രഥമ വി.എൻ.രാജൻ പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. വിവിധ തരം പീഡനങൾ തരണം ചെയ്ത് ജീവിത വിജയം നേടിയ വ്യക്തികൾക്കും ഇരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന സംഘ്ടനകൾക്കുമാണ് പുരസ്കാരം നൽകുന്നതെന്ന് സെക്ടറി അഡ്വ: പി. പ്രേംനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് വിശ്വാസ്. വിക്ടി മോളജിയുടെ ഇന്ത്യയിലെ പിതാവ് എന്നറിയപ്പെടുന്ന മുൻ | ജി.വി.എൻ. രാജൻ ഐ.പി.എസ്. വിശ്വാസിന്റെ ചീഫ് പാട്രേൺ കൂടിയായിരുന്നു.
ജി.എൻ. രാജൻ ഐ.പി.എസ്. ന്റെ സ്മരണ നിലനിർത്തുന്നതിനാണ് വിശ്വാസ് പുരസ്കാരം ഏർപ്പെടുത്തിയത്. 10000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ വ്യക്തികൾ സംഘ്ടനകൾ എന്നിവയിൽ നിന്നാണ് അർഹരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകൾ ജൂൺ 15 ന് മുമ്പ് സെക്രട്ടറി വിശ്വാസ് സിവിൽ സ്റ്റേഷൻ എന്ന വിലാസത്തിൽ പൂർണ്ണ വിവരത്തോടെ ലഭിക്കണമെന്നും അഡ്വ.പി. പ്രേംനാഥ് പറഞ്ഞു. വിശ്വാസ് ചെയർ പേഴ്സൺ അഡ്വ: പി.ശാന്താദേവി, വൈസ് പ്രസിഡണ്ട് ബി. ജയരാജ് , എം.ദേവദാസൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us