പരിസ്ഥിതി ദിനത്തിൽ ഗവൺമെന്റ് ബഡ്സ് സ്കൂൾ പരിസരം ശുചീകരിച്ചു

New Update

വടക്കാങ്ങര : വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മന്റ് ബഡ്സ് സ്കൂളിന്റെ കാട്പിടിച്ച് കിടക്കുകയായിരുന്ന പരിസരം പരിസ്ഥിതി ദിനത്തിൽ ശ്രമദാനത്തിലൂടെ വൃത്തിയാക്കി.

Advertisment

publive-image

ശുചീകരണ പ്രവർത്തനം ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ സക്കീർ, പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി പി മൻസൂർ, ട്രഷറർ അലവികട്ടി അറക്കൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, സ്കൂൾ അധ്യാപകർ തുടങ്ങി 25 ഓളം വളണ്ടിയർമാർ സേവനത്തിൽ പങ്കെടുത്തു.

environment day bus clining
Advertisment