ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം ജില്ലാ ജയിലിൽ അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു.
വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി ജയിൽ സൂപ്രണ്ടിനു മാവിൻ തൈ നൽകി കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് എല്ലാ അതിഥികളും വൃക്ഷ തൈ നട്ടു. ( ജില്ലാ / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ (ഇന്ദിരാ രാമചന്ദ്രൻ ).
എംഎല്‍എയുടെ പിഎ അനിൽകുമാർ . സ്റ്റാന്റിങ് കമിറ്റി ചെയർമാൻ. തോമസ് ജോർജ്, സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ, ജി. ഹരികൃഷ്ണൻ നായർ റയിഞ്ച് ഓഫീസർ ജ രാജീവ്, ജയിൽ സൂപ്രണ്ട് അനിൽകുമാർ എന്നിവർ വൃക്ഷ തൈകൾ നട്ടു. ഈ ഗണത്തിൽ 200 തൈകളാണ് ജയിൽ വളപ്പിൽ നട്ടത്.
MNRE ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ 80 അംഗങ്ങൾ ഗ്രാമ പഞ്ചായത് മെമ്പർ പ്രസന്നയുടെ നേതൃത്വത്തിൽ 500 തണൽ മരങ്ങൾ ജയിലിനു പുറത്തുള്ള പാതയോരത്ത് നട്ടു.
പരിസ്ഥിതി പ്രവർത്തകനും വൃക്ഷ സ്നേഹിയുമായ ശ്രീ ബാലൻ കല്ലൂർ ന്റെ ഊഴമായിരുന്നു അടുത്തത്. ടിയാൻ കൊണ്ടുവന്ന മികച്ചയിനം തെങ്. മാവ്, പ്ലാവ് . പേര, സപ്പോട്ട, മാതളം തുടങ്ങിയ ഫലവൃക്ഷ തൈകൾ സൂപ്രണ്ടും എല്ലാ ജയിൽ ജീവനക്കാരും നട്ടു. വെൽഫയർ ഓഫീസർ ധന്യ, അസി. സൂപ്രണ്ടുമാരായ മുരളിധരൻ , മിനിമോൾ ധന്യ, രതി ഡപ്യൂട്ടി പ്രിസൺ ഓഫീസർമാർ സുനിൽ, പോൾ, മുജീബ് ,മുജീബ് റഹ്മാൻ . മുരളി കൃഷ്ണൻ.
കാജാ ഹുസൈൻ ബിനീത്, സുരേഷ് തുടങ്ങിയവർ തൈ നടുന്നതിൽ പങ്കെടുത്തു. വൃക്ഷതൈകളുടെ പരിപാലനം ഉറപ്പു വരുത്തുവാൻ ഓരോ ജീവനക്കാരന്റെ പേര് അവർ നട്ട തൈകൾക്കരികെ സ്ഥാപിക്കാനും അതിലൂടെ വ്യക്തിപരമായ ശ്രദ്ധ ഉറപ്പു വരുത്താനും സൂപ്രണ്ട് നിർദ്ദേശി ചിട്ടുണ്ട്.ക്ഷിപ്രവനം പദ്ധതിക്കായി കാത്തിരിക്കുന്ന ജയിലിനു രോഗി ഇശ്ചിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായ അവസ്ഥയായി .ഏകദേശം 1000 വൃക്ഷ തൈകളാണ് ജയിലിലെ മരു സമാനമായ ഭൂമിയെ ഹരിതാഭയാക്കുവാൻ പോകുന്നത്.