മലമ്പുഴ: പ്രകൃതിസംരക്ഷണ സമിതി പാലക്കാടും പുനർജനി പരിസ്ഥിതി സംഘടനയും സംയുക്തമായി കെഎസ്ഇബി മലമ്പുഴ സെക്ഷൻ്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷം നടത്തി.
മലമ്പുഴ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഇന്ദിര രാമചന്ദ്രൻ സെക്ഷൻ പരിസരത്ത് ഞാവൽ തൈനട്ട് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് എൻജിനീയർ കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മണി കുളങ്ങര പരിസ്ഥിതി ദിന സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് വാഴപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി വിജയകുമാരി. എസ്, പഞ്ചായത്ത് അംഗം ഷിബു, പരിസ്ഥിതി ഐക്യവേദി ചെയർമാൻ ബോബൻ മാട്ടു മന്ത,പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി ശിവദാസ് ചേറ്റൂർ, ജില്ലാ കമ്മിറ്റി അംഗം ശരത് ബാബു, പുനർജനി സെക്രട്ടറി ദീപം സുരേഷ്, പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ,രാജേഷ് പി.എൻ, സുനിൽകുമാർ പി.വി, സൻജീവ് കുമാർ, പി.എസ്.ഉദയഭാനു എന്നിവർ സംസാരിച്ചു.
ഷാജു, നന്ദൻ,മുരളി, കൃഷ്ണൻ, രാജേഷ്, സുരേഷ് കുമാർ, ശിവരാജൻ, ശ്രികുമാർ, ടി.എം, സനൽ, രമേഷ്, മനു എന്നിവർ നേതൃത്വം നൽകി.പ്രാദേശിക പങ്കാളിത്വതോടെ നടത്തുന്ന പരിസ്ഥിതി മാസാചരണം ത്തിൻ്റെ ഭാഗങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടാനും തീരുമാനിച്ചു.