ഏറനാട്-പൂക്കോട്ടൂർ കലാപങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വ്യെത്യസ്തമായ പോരാട്ടങ്ങൾ: ചരിത്രകാരൻ സി അബ്ദുൽ ഹമീദ്

New Update

ദമ്മാം: ഏറനാട്-പൂക്കോട്ടൂർ കലാപങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ വ്യെത്യസ്തമായ പോരാട്ടങ്ങളായിരുന്നെന്ന് ചരിത്രകാരൻ സി അബ്ദുൽ ഹമീദ് മാസ്റ്റർ.
മലബാർ സമര പോരാട്ടങ്ങളുടെ നായകനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയുമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 98ആം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച "വാരിയൻ കുന്നനും ഏറനാടൻ വീര ചരിതവും" വെബിനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisment

publive-image

മലബാർ കലാപത്തെ വിമർശിക്കുന്നവർ തുർക്കി ഖിലാഫത്തിന്റെ ഭാഗമായി ചുരുക്കിക്കെട്ടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മലബാർ കേന്ദ്രീകരിച്ചുള്ള സമരങ്ങൾ തുർക്കി ഖിലാഫത്തിന്റെ വളരെ മുൻപേ തന്നെ തുടങ്ങിയിട്ടുണ്ട്. മുസ്ലിം സമൂഹം ഇന്ത്യയിലെ ഹിന്ദു സമൂഹവുമായി കൂടിച്ചേർന്നുകൊണ്ട് പണ്ഡിതന്മാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരത്തിൽ ആദ്യകാലത്തു തന്നെ പങ്കെടുത്തിരുന്നു. അത് ഖിലാഫത്ത് പ്രസ്ഥാനത്തോടെ സാക്ഷ്യപ്പെട്ടു എന്നതാണ് വാസ്തവമെന്നു അബ്ദുൽഹമീദ് മാസ്റ്റർ പറഞ്ഞു.

കൈയിൽ തോക്കുമേന്തി ഉമ്മറത്തേക്ക് കയറിവന്ന ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച വാരിയം കുന്നൻ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രമുഖനും ഖിലാഫത്ത് നേതാവും ജനങ്ങൾക്കിടയിൽ സാധാരണക്കാരനായി ജീവിച്ച പോരാളിയുമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം മലബാറിലെ കോൺഗ്രസുമായും മറ്റു സ്വാതന്ത്ര്യ സമര സേനാനികളുമായും തോൾചേർന്നു പ്രവർത്തിച്ചുപോരുന്ന കാലം. മലബാർ ഭാഗത്ത് ഇതര സമുദായങ്ങൾക്കിടയിലും മുസ്ലിം പണ്ഡിതർക്കിടയിലും ബ്രിട്ടീഷ് അനുകൂല പ്രവർത്തനങ്ങൾ ഉണ്ടായിരുന്നത് ആലിമുസ്ല്യാർ, വാരിയം കുന്നൻ തുടങ്ങിയ നേതാക്കൾക്ക് വെല്ലുവിളിയായി മാറി.

അഭിപ്രായ ഭിന്നതകൾ മാന്യമായി നേരിട്ടെങ്കിലും ചതിപ്രയോഗങ്ങൾ പോരാളികൾക്ക് നേരിടേണ്ടി വന്നു. ഏറനാടും പൂക്കോട്ടൂരിലും ഉണ്ടായ പോരാട്ടങ്ങൾ ഇന്ത്യയിൽ തന്നെ സമരങ്ങളിൽ വ്യെത്യസ്തമായിരുന്നു. അവിടെ സമരത്തിൽ പങ്കെടുത്തവർ സാധാരണക്കാർ ആയിരുന്നു എന്നതാണ് പ്രത്യേകത.

നീതിയിൽ അധിഷ്ഠിതമായ ഒരു മലയാള രാജ്യം സ്വപ്നം കണ്ട; എല്ലാ നാട്ടുകാർക്കും വിശ്വസ്തനും ബ്രിട്ടീഷ് രാജിന് പേടി സ്വപ്നവുമായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം കലകളിലും കായിക ശേഷിയിലും പൊതുപ്രവർത്തന രംഗത്തും വ്യെക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹജൂർ കച്ചേരിയിൽ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോയ ഹാജിക്ക് ഇതര മതസ്ഥരായ ധാരാളം സൈനികരും വിശ്വസ്തരായ ഇതരമത വ്യാപാരികളും ഉണ്ടായിരുന്നു എന്നും സി അബ്ദുൽ ഹമീദ് മാസ്റ്റർ ചരിത്ര രേഖകൾ ഉദ്ദരിച്ച് വിവരിച്ചു.

ഇന്ത്യയിലാകമാനം നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങൾക്ക് ആവേശവും കരുത്തും നൽകുന്നതാണ് വാരിയാകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ പോരാട്ട ചരിത്രമെന്നും, ആസൂത്രിതമായ മറവിയിലെക്ക് തള്ളപെടെണ്ട ഒന്നല്ല മലബാർ വിപ്ലവ ചരിത്രമെന്നും പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം നസീബ് പത്തനാപുരം പറഞ്ഞു.

തുടർന്ന് നടന്ന സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ യാസിർ പൂക്കോട്ടും പാടത്തിന്റെ കവിതാവിഷ്കാരവും ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്‌ബ ബ്ലോക്ക് ജനറൽ സിക്രട്ടറി ഷാൻ ആലപ്പുഴ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം അംഗം അഷ്റഫ് മുക്കം നന്ദിയും പറഞ്ഞു.

Advertisment