കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപ് !

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

ന്യുയോര്‍ക്ക്:ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക്ക് ട്രംപ്. "ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യന്‍ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ്. നവംബര്‍ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റും റിപ്പബ്ലിക്കനും സ്വീകരിച്ചിരിക്കുന്നത്".

Advertisment

അറ്റ്‌ലാന്റയില്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു എറിക്. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ഇന്ത്യന്‍ വംശജരെ ബന്ധിപ്പിക്കുന്നതിനാണ് കമല ഹാരിസ് ശ്രമിക്കുന്നതെന്ന് എറിക് പറഞ്ഞു. അതുവിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് കമല ഹാരിസ് നടത്തിയ പ്രസംഗത്തില്‍ അമ്മ ശ്യാമള ഗോപാലനെ പേരെടുത്തു പറഞ്ഞ് ഇന്ത്യന്‍ പൈകൃതകത്തെ കുറിച്ചു അഭിമാനത്തോടെ പരാമര്‍ശിച്ചതു എറിക് ചൂണ്ടികാട്ടി.

അതേസമയം കമല ഹാരിസ് ആഫ്രിക്കന്‍ അമേരിക്കനെന്നും, ഏഷ്യന്‍ അമേരിക്കനെന്നും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാര്‍ഥിയാണെന്നും അവകാശപ്പെടുന്നുണ്ടെന്നു എറിക് പറഞ്ഞു.

തന്റെ പിതാവ് ട്രംപും ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി നല്ല സൗഹൃദ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വംശജരുടെ പുരോഗമനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്നും എറിക് ഉറപ്പ് നല്‍കി

us news
Advertisment