ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
Advertisment
പാലാ : ഇസാഫ് ബാങ്ക് പാല ശാഖ 100 കോടി ഡിപ്പോസിറ്റ് നേട്ടം കൈവരിച്ചു. ചുരുങ്ങിയ രണ്ടു വർഷക്കാലം കൊണ്ട് ഈ നേട്ടത്തിലേക്ക് ബ്രാഞ്ചിനെ നയിച്ചത് ഇസാഫിന്റെ സാമൂഹ്യ പ്രതിബദ്ധതയും മികവുറ്റ സേവനവും വഴി ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞതിനാലാണെന്നു ബ്രാഞ്ച് ഹെഡ് സോണി മാത്യു പറഞ്ഞു.
സേവിങ്സ് /NRI അക്കൗണ്ടുകളിൽ 7% വരെയും സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെയും ആണ് ഇസാഫിന്റെ നിലവിലെ പലിശ നിരക്ക്.
സ്വാതന്ത്രനന്തര കേരളത്തിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫിനു 15 സംസ്ഥാനങ്ങളിലായി 240 ശാഖകൾ ആണ് നിലവിൽ ഉള്ളത്.
തൃശൂർ ആസ്ഥാനമായി 1992 മുതൽ പ്രവർത്തിക്കുന്ന ഇസാഫ്, സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും പ്രത്യേകിച്ച് വനിതകളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്നത്.