ഇസാഫ് പരിസ്ഥിതി ദിനം ആചരിച്ചു

New Update

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ ഇസാഫും പങ്കുചേർന്നു. വെബിനാർ മുഖേന സംഘടിപ്പിച്ച പരിപാടി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ആർ. വി. വർമ്മ പ്രബന്ധം അവതരിപ്പിച്ചു.

Advertisment

publive-image

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെ സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്, ഇസാഫ് ഡയറക്ടർ കെ. വി. ക്രിസ്തുദാസ്, സസ്റ്റൈനബിൾ ബാങ്കിംഗ് ഹെഡ് റെജി കോശി ഡാനിയൽ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും, പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.

esaf natural
Advertisment