യൂറോ 2024 ടൂര്‍ണമെന്റ് ജൂണ്‍ 14 ന് വെള്ളിയാഴ്ച ആരംഭിക്കും. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായി പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും സ്‌ക്വാഡുകള്‍ രൂപപ്പെടുകയാണ്.
എന്നാല്‍ ഇതുവരെ തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി നിറവേറ്റാനും ശ്രദ്ധാകേന്ദ്രമാകാനും കഴിയാത്ത യുവ താരങ്ങള്‍ക്ക് പേരെടുക്കാനുള്ള അവസരമാണ് ടൂര്‍ണമെന്റ് ഒരുക്കുന്നത്. ഇത്തരം ചില താരങ്ങളെ പരിചയപ്പെടാം.
അര്‍മാന്‍ഡോ ബ്രോജ (അല്‍ബേനിയ)
അല്‍ബേനിന്‍ താരമായ അര്‍മാന്‍ഡോ ബ്രോജയ്ക്ക് തന്റെ കരിയറില്‍ ഉയരാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ജോഹാന്‍ ബകയോക്കോ (ബെല്‍ജിയം)
ഈഡന്‍ ഹസാര്‍ഡും ടോബി ആല്‍ഡര്‍വെയ്റെല്‍ഡും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിന് ശേഷം ബെല്‍ജിയം അവരുടെ ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. ഒപ്പം ജൊഹാന്‍ ബകയോക്കോ അവരുടെ ഭാവിയുടെ വലിയ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്. 21-കാരനായ ജോഹാന്‍ ബകയോക്കോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജെറമി ഡോകു, ആഴ്‌സണലിന്റെ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ആഴ്‌സണല്‍ എന്നിവരുമായി മത്സരിക്കും.
ജോസിപ് സുടാലോ (ക്രൊയേഷ്യ)
ക്രൊയേഷ്യയിലെ പ്രശസ്തമായ ദിനാമോ സാഗ്രെബ് അക്കാദമിയുടെ വാഗ്ദാനങ്ങളാണ് ജോസിപ് സുട്ടാലോയും ജോസ്‌കോ ഗ്വാര്‍ഡിയോളയും. ടൂര്‍ണമെന്റില്‍ ഒരു മതിപ്പ് ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, 24-കാരനായ ജോസിപ് സുടാലോക്ക് യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലൊന്നിലേക്ക് അവസരം ലഭിക്കും.