/sathyam/media/media_files/xDzWpHWBUgSn9NRj6lE1.jpg)
യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ പോർച്ചുഗലിന് ചെക്ക് വെക്കാനാകാതെ എതിരാളികളായ ചെക്ക് റിപ്പബ്ലിക്കിന് അവിശ്വസനീയമായ തോൽവി.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗൽ രണ്ടു ഗോളുകൾ വലയിലെത്തിച്ച് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയാണ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടിയത്.
മത്സരം തുടങ്ങി 62ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോഡ് നേടിയ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാൽ 69ാം മിനിറ്റിൽ റോബിൻ റനാക്കിന്റെ സെൽഫ് ഗോളാണ് തിരിച്ചടിയായത്.
തുടർന്നാണ് ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോൺസെയ്സോ പോർച്ചുഗലിന് അവിശ്വസനീയമായ ജയം സമ്മാനിച്ചത്.
എതിരാളികളുടെ പിഴവിൽ നിന്നും സമനില പിടിച്ച പോർച്ചുഗൽ പിന്നീട് വിജയത്തിനായി എതിർ ഗോൾമുഖത്ത് ഇരമ്പിയാർത്തു. തുടരൻ ആക്രമണങ്ങൾക്കൊടുവിൽ 90+2 ാം മിനിറ്റിലാണ് വിജയഗോൾ കണ്ടെത്തിയത്. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോൾപട്ടികയിൽ ഇടം നേടാനായില്ല.
𝗘𝗦𝗣𝗔𝗟𝗛𝗔 𝗕𝗥𝗔𝗦𝗔𝗦. ❤️🔥😍 #PartilhaAPaixão | #EURO2024pic.twitter.com/lQoKQuCb1c
— Portugal (@selecaoportugal) June 18, 2024