New Update
ലണ്ടന്‍: ഇന്ത്യയില്‍ കണ്ടുവരുന്ന തക്കാളിപ്പനിയെക്കുറിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കൈകാലുകളിലും വായയിലും കുമിളകള്‍ രൂപപ്പെടുന്നതാണ് തക്കാളിപ്പനിയുടെ ലക്ഷണം. ഇന്ത്യയില്‍ കേരളത്തിലും ഒഡീശയിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Advertisment
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. മുതിര്‍ന്നവര്‍ക്ക് അപൂര്‍വമായി മാത്രമാണ് ബാധിക്കുക. രോഗികള്‍ക്ക് കടുത്ത പനിയും ശരീരവേദനയും സന്ധികളില്‍ വീക്കവും ക്ഷീണവും അനുഭവപ്പെടും.