ലോകം ചുറ്റലില്‍ റെക്കോഡിട്ട് പതിനേഴുകാരന്‍

author-image
athira kk
Updated On
New Update

സോഫിയ (ബള്‍ഗേറിയ): ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി സഞ്ചരിച്ചതിന്റെ ലോക റെക്കോഡ് മാക്ക് റുഥര്‍ഫോര്‍ഡ് എന്ന പതിനേഴുകാരന്‍ സ്വന്തമാക്കി. ഷാര്‍ക്ക് അള്‍ട്രാലൈറ്റ് വിമാനത്തില്‍ പുറപ്പെട്ട റുഥര്‍ഫോര്‍ഡ് ബല്‍ഗേറിയയിലെ സോഫിയയില്‍ യാത്ര പൂര്‍ത്തിയാക്കി.

Advertisment

publive-image

അഞ്ച് മാസം ദീര്‍ഘിച്ച യാത്രയില്‍ കൗമാരക്കാരന്‍ കടന്നുപോയത് 52 രാജ്യങ്ങളിലൂടെയാണ്. സുഡാനില്‍ വച്ച് മണല്‍ക്കാറ്റ് നേരിട്ടതും ജനവാസമില്ലാത്ത ഒരു പസഫിക് ദ്വീപില്‍ ഒറ്റയ്ക്ക് ഒരു രാത്രി തങ്ങിയതുമാണ് യാത്രയ്ക്കിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികള്‍.

രണ്ടാം വട്ടമാണ് റുഥര്‍ഫോര്‍ഡിന്റെ കുടുംബത്തിലേക്ക് ഇങ്ങെയൊരു റെക്കോഡ് എത്തിച്ചേരുന്നത്. അവന്റെ സഹോദരി സാറയുടെ പേരിലാണ് ഒറ്റയ്ക്ക് ലോകം ചുറ്റിസഞ്ചരിച്ച പ്രായം കുറഞ്ഞ വനിത എന്ന റെക്കോഡ്. ബ്രിട്ടീഷ് ദമ്പതികളുടെ മക്കളാണെങ്കിലും ബെല്‍ജിയത്തിലാണ് ഇരുവരും ജനിച്ചു വളര്‍ന്നത്.

കഴിഞ്ഞ ജനുവരിയിലാണ് സാറ യാത്ര പൂര്‍ത്തിയാക്കിയത്. റൂട്ട് സംബന്ധിച്ച് താന്‍ മാക്കിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നതായും സാറ പറഞ്ഞു. ഇവരുടെ അച്ഛന്‍ സാം റുഥര്‍ഫോര്‍ഡ് പ്രൊഫഷണല്‍ പൈലറ്റാണ്, അമ്മ ബിയാട്രിസ് സ്വകാര്യ പൈലറ്റും.

Advertisment