/sathyam/media/post_attachments/sye0LDWh3m1E2Wiluq9g.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫൈലാക്ക ദ്വീപില്‍ കുടുങ്ങിയ 140-ഓളം സ്വദേശികളെയും പ്രവാസികളെയും രക്ഷിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
/sathyam/media/post_attachments/jsILUa6nAQ1YRtNQG0g2.jpg)
ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലി സബ അല്‍ സലേം അല്‍ സബയുടെ നിര്‍ദ്ദേശപ്രകാരമാണ് ദ്വീപില്‍ നിന്ന് ആള്‍ക്കാരെ കുടിയൊഴിപ്പിച്ചത്. ദ്വീപില്‍ കുടുങ്ങിയവരെ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിനെ (1880888) ബന്ധപ്പെടാം.