കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Friday, June 21, 2019

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. കഥ ബോബി സഞ്ജയ്മാരുടേതാണ്. കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.

ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍.

×