എല്ലാരും ആടിപ്പാടി പി ജെ എസ് കുടുംബസംഗമം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, January 14, 2020

ജിദ്ദ: പത്തനംതിട്ടജില്ലാ സംഗമം (പി ജെ എസ്സ്) വിവിധയിനം കലാ പരിപാടികളോടെ കുടുംബ സംഗമംകൊണ്ടാടി. പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധയിനം പരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കലാപരിപാടികളില്‍ പങ്കെടുത്തു.

പി ജെ എസ്സ് കുടുംബ സംഗമത്തില്‍ നിന്ന്.

ഡാന്‍സ്, സ്കിറ്റ്, ഗാനമേള മുതലായവ പി ജെ എസ്സ് മെംബര്‍മാര്‍ തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. എബി ചെറിയാന്‍, ഓമനകുട്ടന്‍ പത്തനംതിട്ട , തോമോസ് പി കോശി ,സുജുകെരാജു, ഗ്ലാഡിസ് എബി, തുടങ്ങിയവര്‍ ഗാനം ആലപിച്ചു. പ്രീത അജയകുമാര്‍, അഞ്ജു നവീന്‍, റിയാമേരി, നാദിയ നൗഷാദ്, ജോവാന തോമസ്,‌ ജിസല്‍ ജോജി, അബാന്‍ ഹൈദർ, ശ്രീ ശങ്കര്‍, ഷെറില്‍ എന്നിവര്‍ ഡാന്‍സ് ചിട്ടപ്പെടുത്തി.

പ്രസിഡന്റ്‌ നൗഷാദ് അടൂര്‍ അദ്ധ്യക്ഷo വഹിച്ചു. മനോജ്‌ മാത്യു അടൂര്‍ മുഖ്യപ്ര ഭാഷണം നടത്തി. എബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായർ, മാത്യു തോമസ്, മനു പ്രസാദ്‌, സന്തോഷ്‌  ജി നായര്‍, ജോസഫ് ‌വടശേരിക്കര, വിലാസ് അടൂർ, അയൂബ് പന്തളം, വര്‍ഗീസ്‌ഡാനിയല്‍, അലി തെക്കുതോട്, അനില്‍കുമാര്‍ പത്തനംതിട്ട, സാബുമോൻ പന്തളം, റോയ് ടി ജോഷ്വ, സിയാദ് പടുതോട്, സഞ്ജയൻ ‍നായര്‍, ജോസഫ് ‌നെടിയവിള, സജി ജോര്‍ജ് കുരുങ്ങട്ട്, ഷാജി ഗോവിന്ദ്, ആര്‍ടിസ്റ്റ് അജയകുമാർ, സന്തോഷ്‌ കെ ജോണ്‍, നവാസ് ചിറ്റാര്‍, വനിതാ വിങ്ങ് ഭാരവാഹികളായ സുശീല ജോസഫ്, അഞ്ജു നവീന്‍, സുജാ എബി, ബാലജനസഖ്യം ഭാരവാഹികളായ നബീല്‍ നൗഷാദ്, ശേത്വ ഷിജു, ശ്രീ ശങ്കര്‍ സഞ്ജയ്‌ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സ്റ്റീവ് സജി, റിയാമേരി ജോര്‍ജ്ജ് എന്നിവര്‍ അവതാരകര്‍ ആയിരുന്നു.സന്തോഷ്‌ ജി നായര്‍ നന്ദി പറഞ്ഞു

 

×