നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം ശരിയാണെന്ന് ആവര്‍ത്തിച്ച് നടന്‍ അഭി ശരവണന്‍...ഇരുവരുടെയും സ്വകാര്യവിഡിയോയും പുറത്ത്...വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം ശരിയാണെന്ന് ആവര്‍ത്തിച്ച് നടന്‍ അഭി ശരവണന്‍. താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. പത്രസമ്മേളനം വിളിച്ചുചേര്‍ത്തായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

Advertisment

publive-image

ഇപ്പോഴിതാ അഭിയെ അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ വിഡിയോയും സമൂഹമാധ്യമങ്ങളിലൂെട പുറത്തായിരിക്കുന്നു. ഒരു റൂമില്‍ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തായത്.

എന്നാല്‍ അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.

'അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.'-അതിഥി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment