കര്‍ണാടകയില്‍ അധികാരത്തിലിരിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടും തടയാന്‍ കഴിഞ്ഞില്ല. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ്

അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

New Update
K N Rajanna

ബം​ഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കി മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. 

Advertisment

പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കര്‍ണാടക കോര്‍പ്പറേറ്റ് വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ മന്ത്രി സ്ഥാനം രാജിവെച്ചു.


കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലിരിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടും തടയാന്‍ കഴിഞ്ഞില്ലെന്നുള്ളത് തിരിച്ചടിയാണെന്ന പരസ്യ പ്രസ്താവനയ്ക്കു പിന്നാലെയാണ് കെ എന്‍ രാജണ്ണയുടെ രാജി. 


അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോ‌ടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.

പ്രസ്താവന സംസ്ഥാനത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടതിന് പിന്നാലെ രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. 


അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണയുടെ പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 


വസ്തുത മനസിലാക്കാതെ രാജണ്ണ പ്രതികരണത്തിന് മുതിരരുത് എന്നായിരുന്നു ഡി കെ ശിവകുമാരിന്റെ മുന്നറിയിപ്പ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജണ്ണ രാജി കത്ത് കൈമാറിയത്.

Advertisment