/sathyam/media/post_attachments/DKKmEwIr8dxWU2w73qNG.jpg)
ഏറെ ജനകീയനായ പൊലീസ് ഓഫീസറായിരുന്നു. സഹപ്രവർത്തകരോടും കീഴുദ്യോഗസ്ഥരോടും ഏറെ അടുപ്പം കാണിച്ചിരുന്ന രാജഗോപാൽ, സർവ്വീസിൽ നിന്നു പിരിഞ്ഞ ശേഷവും വിശേഷങ്ങൾ തിരക്കി പലപ്പോഴും സഹപ്രവർത്തകരെ വിളിക്കാറുണ്ടായിരുന്നു. മാധ്യമ പ്രവർത്തകരുമായും ഏറെ അടുപ്പം പുലർത്തിയിരുന്നു.
ഈരാറ്റുപേട്ട എസ്. ഐ ,ആയും വൈക്കം സി.ഐ. ആയും കോട്ടയം ജില്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്. യു വിൻ്റെ മുൻ കോളജ് യൂണിയൻ ചെയർമാനായിരുന്ന രാജഗോപാൽ കോൺഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കൊപ്പം കെ. എസ്. യു. സംഘടനാ രംഗത്ത് സജീവമായി നിൽക്കെയാണ് 22-ാം വയസ്സിൽ എസ്. ഐ. ആയി പൊലീസിൽ ചേർന്നത്.
ആലപ്പുഴ ജില്ലയിലാണ് വീടെങ്കിലും വിരമിച്ച ശേഷം തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു.അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയ്ക്ക് ആധാരമെന്ന് പറയപ്പെടുന്ന യഥാർത്ഥ സംഭവത്തിൻ്റെ ചില ഭാഗങ്ങളിൽ രാജഗോപാലും കക്ഷിയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us