/sathyam/media/post_attachments/jyPGYHcfTq6IjoDm7JF3.jpg)
താമരശ്ശേരി: താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം ഇയ്യാട് ഭാഗത്ത് കോഴിക്കോട് ഐ ബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് പ്രിവെന്റീവ് ഓഫീസർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാടകക്ക് എടുത്ത വീട്ടിൽ നിന്നും 500 ലിറ്റർ വാഷ് സൂക്ഷിച്ചതിന് നടുവണ്ണൂർ , കറുവണ്ണൂർ, മരത്തോന പ്രമോദ് (44) എന്ന ആളെ വാറ്റുഉപകരണങ്ങൾ സഹിതം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാര കേസെടുത്തു.
ഇയ്യാട് കേന്ദ്രീകരിച്ചു ചാരായം വാറ്റുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ പ്രമോദ് എന്ന് അധികൃതർ പറഞ്ഞു. ചാരായം വാറ്റി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനനടത്തുന്നതാണ് ഇയാളുടെ രീതി. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കും .