കുവൈറ്റില്‍ വിവിധ പ്രദേശങ്ങളില്‍ മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ സംഭവങ്ങളിലായി മൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാലിഹിയയില്‍ ഇന്ത്യക്കാരനായ പ്രവാസി ബഹുനിലക്കെട്ടിടത്തിന്റെ 29-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കെട്ടിടത്തിലെ ടെക്‌നീഷ്യനായിരുന്നു ഇദ്ദേഹമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

അഹ്മദയില്‍ മറ്റൊരു ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിലും വെസ്റ്റ് മിശ്രിഫില്‍ നേപ്പാള്‍ സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

×