New Update
/sathyam/media/post_attachments/pbzON30laNKhEEoYMDAF.jpg)
ബഹ്‌റൈന്‍ പ്രവാസികളെ ആഘാതത്തിലാക്കിയ സംഭവമായിരുന്നു മലയാളിയായ ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ കടലില്‍ വീണ് മരിച്ച സംഭവം. കഴിഞ്ഞ ദിവസം കടലിൽ മരണപെട്ട പത്തനംതിട്ട സ്വദ്വേശി ശ്രീജിത്തിന്റെ മൃതദേഹം, നാളെ രാവിലെ 9 മണിക്ക് പോകുന്ന എയർഇന്ത്യാ എക്സ്പ്രസ്സിന് വിവിധ സംഘടനകളുടെ സഹായത്താൽ കൊച്ചിയിലേക്ക് കൊണ്ട് പോകുന്നതാണ്. കുടുംബം ഭാര്യയും മൂന്ന്മക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Advertisment
മൃതദേഹം ഇന്ന് വൈകിട്ട് 8 മണിക്ക് സൽമാനിയ മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതാണ്. ബഹ്‌റൈനിലെ സിത്ര ബീച്ചിനടുത്തെ കടലില്‍ വീണായിരുന്നു ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ മരണപ്പെട്ടത്. റാന്നി പുതുശേരിമല സ്വദേശിയാണ്. ബഹ്‌റൈനില്‍ ബിസിനസ് നടത്തുകയായിരുന്ന ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ബഹ്‌റൈനിലെ ഉംഅല്‍ഹസത്ത് ആയിരുന്നു താമസം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us