'പോയിസണ്‍ ഓഫ് റേപ്' കടത്താന്‍ ശ്രമിച്ച പ്രവാസിയെയും സ്വദേശി ഉദ്യോഗസ്ഥനെയും കുവൈറ്റില്‍ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: അതീവ അപകടകാരിയായ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനെയും ഈജിപ്ത് സ്വദേശിയെയും കുവൈറ്റില്‍ പിടികൂടി. 'ഗാമ'യെന്നും 'പോയിസണ്‍ ഓഫ് റേപ്' എന്നും അറിയപ്പെടുന്ന മയക്കുമരുന്നാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

Advertisment

അതീവ അപകടകാരിയായ ഈ മയക്കുമരുന്ന് വളരെ പെട്ടെന്ന് തന്നെ മരണത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഓര്‍മ്മയുണ്ടാകില്ല. ലൈംഗികചൂഷണങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയടക്കമുള്ള പല വികസ്വര രാജ്യങ്ങളും നിരോധിച്ച മയക്കുമരുന്നാണ് ഇത്.

മുബാറക് അല്‍ കബീറില്‍ വച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പിടികൂടിയത്.

Advertisment