ഒക്കുപൈ രാജ്‍ഭവന്‍ പ്രക്ഷോഭത്തിന് പ്രവാസി ഐക്യദാര്‍ഢ്യം

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Sunday, February 23, 2020

റിയാദ്. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വെല്‍ഫയര്‍ പാര്‍ട്ടി കേരള സംഘടിപ്പിക്കുന്ന ഒക്കു പ്പൈ രാജ്ഭവന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാസ്കാരിക വേദി റിയാദില്‍ സമ്മേളനം സംഘടിപ്പിച്ചു. വ്യത്യസ്ഥ സംഘടനാ പ്രതിനിധികള്‍, സാമൂഹിക സാംസ്കാ രിക പ്രവര്‍ത്തകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെ ടുത്തി.

പ്രവാസി റിയാദ് പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 25,26 തീയതിക ളിലായി നടക്കുന്ന മുപ്പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭം പൗരത്വ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമരമായി രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണ വാഹനങ്ങള്‍ പിടിച്ചെടുത്തും പ്രചാരണത്തിനായി സ്ഥാപിച്ച സാമഗ്രികള്‍ നശിപ്പിച്ചും കലാപ ശ്രമത്തിന് കേസെടുത്തും സമര പ്രക്ഷോഭത്തെ തകര്‍ക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നത്.

ഇരകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നിലപാട് കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണം. റഹ്‍മത്ത് തിരുത്തിയാട് അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവ ദിച്ചു. ജനങ്ങള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി അഭിമുഖീ കരിക്കാന്‍ തയ്യാറാകാതെ നിയമം ഏകപക്ഷീയമായി അടിച്ചേല്‍പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരികൃഷ്ണന്‍ (ഇടം), സത്താര്‍ താമരത്ത് (കെഎംസിസി), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ), നിഖില സമീര്‍, ഷൈബീന ടീച്ചര്‍ (സാംസ്കാരികം) എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. കൈക്കോട്ട് എന്ന ഏകപാത്ര നാടകം മജീദ് തുപ്പത്ത് അവതരിപ്പിച്ചു.

ശമീം അഹമ്മദ്, സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ പ്രതിഷേധ കവിതകള്‍ ചൊല്ലി. സൈനുദീന്‍ മാഹി, ബഷീര്‍ പയ്യന്നൂര്‍, ദില്‍ഷാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എന്‍ എസ് മാധവന്‍റെ തിരുത്ത് എന്ന കഥയെ അവലംബിച്ച് അജ്മല്‍ ഹുസൈന്‍ അവതരണം നടത്തി. സലിം മാഹി ഭരണഘടന ആമുഖം വായിച്ചു. സലിം മൂസ, അഡ്വ. റെജി, സാബിറ ലബീബ്, ശിഹാബ് കുണ്ടൂര്‍, റുഖ്സാന ഇര്‍ഷാദ്, ബാരിഷ് കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.

ഖലീല്‍ പാലോട് സമാപന പ്രഭാഷണം നിര്‍വഹിച്ചു. അഷറഫ് കൊടിഞ്ഞി സ്വാഗതവും ബഷീര്‍ പാണക്കാട് നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ ഒലയ്യാൻ, ഹാരിസ്, ഷഹ്ദാൻ, അമീൻ, അഹ്ഫാൻ എന്നിവർ പരിപാടി കൾ നിയന്ത്രിച്ചു.

×