New Update
Advertisment
കുവൈറ്റ് സിറ്റി: ഉറക്കെ പാട്ട് പാടിയതിനെ ചൊല്ലിയുണ്ടാ തര്‍ക്കത്തെ തുടര്‍ന്ന് കുവൈറ്റില്‍ സഹോദരനെ (27 വയസ്) പലസ്തീന്‍ സ്വദേശിയായ പ്രവാസി കുത്തിപരിക്കേല്‍പ്പിച്ചു. കഴുത്തിലാണ് ഇയാള്‍ കുത്തിയത്.
അല്‍ വഹൈബ് പള്ളിക്ക് സമീപമുള്ള ബാഗ്ദാദ് സ്ട്രീറ്റിലുള്ള വീട്ടിലാണ് സംഭവം നടന്നത്. പരിക്കറ്റയാളെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പൊലീസ് സൈറണ്‍ കേട്ട പ്രതി ഓടിരക്ഷപ്പെട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് എല്ലാ സ്റ്റേഷനുകളിലും നല്‍കിയിട്ടുണ്ട്.
സഹോദരന്‍ ഉറക്കെ പാടിയതില്‍ പ്രകോപിതനായ പ്രതി പാട്ട് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുണ്ടാ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.