കുവൈറ്റില്‍ പ്രവാസികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികള്‍ സജ്ജമാകുന്നു ; പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 19, 2020

കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികള്‍ സജ്ജമാകുന്നു. പ്രതിവർഷ ഇൻഷൂറൻസ് ഫീസ് വർധിക്കും. നിലവിൽ നൽകുന്ന 50 ദിനാറിനു പകരം 130 ദിനാർ നൽകേണ്ടിവരും.

സർവ സംവിധാനങ്ങളോടെ 3 ആശുപത്രികളാണ് ഒരുക്കുന്നത്. അഹമ്മദിയിലും ജഹ്‌റയിലും ആശുപത്രി നിർമാണം 35% പൂർത്തിയായി. 600 കിടക്കകളുണ്ടാകും. അവ 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും.മൂന്നാമത്തെ ആശുപത്രി 2024ൽ ആകും പൂർത്തിയാക്കുക. 12 ക്ലിനിക്കുകളിൽ ഹവല്ലിയിലേതും ഫർവാനിയയിലേതും പ്രവർത്തനം ആരംഭിച്ചു.

പ്രതിവർഷം 50 ദിനാർ ഹെൽത്ത് ഇൻഷുറൻസ് ഫീസ് നൽകുന്ന വിദേശിക്കു രാജ്യത്തെ സർക്കാർ ആശുപത്രികളിൽ നിലവിൽ ലഭിക്കുന്ന സൗകര്യം ഇങ്ങനെ: ക്ലിനിക്കുകളിൽ പ്രവേശന ഫീസ് 2 ദിനാർ നൽകണം.

സ്പെഷലൈസ്ഡ് ക്ലിനിക്കുകളിലും ആശുപത്രികളിലും അത് 10 ദിനാർ ആണ്. ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ദിവസം 10 ദിനാർ വാടക നൽകണം.ഐസിയുവിൽ ദിവസ വാടക 30 ദിനാർ. എക്സ്-റേ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾക്കും നിർണയിക്കപ്പെട്ട ഫീസ് നിർബന്ധം. പുറമേ ശസ്ത്രക്രിയയ്ക്കും മറ്റും ഫീസ്.

 

×