കുവൈറ്റില്‍ 70 വയസ്സ് തികഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, February 21, 2020

കുവൈറ്റ് : കുവൈറ്റില്‍ 70 വയസ്സ് തികഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ല . ഏത് വിഭാഗം ജോലിയിലായാലും ഇഖാമ പുതുക്കി നൽകില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ അത്തരക്കാരെ കുടുംബവീസയിൽ തുടരാൻ അനുവദിക്കും. 60 തികഞ്ഞ അവിദഗ്ധ തൊഴിലാളികളുടെ ഇഖാമ പുതുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നെങ്കിലും മാൻപവർ അതോറിറ്റി അത് നിഷേധിച്ചിരുന്നു.

×