കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ പകുതിയോടു കൂടി പ്രവാസികളും സ്വദേശികളും ചിലവാക്കിയത് 11.8 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 5, 2019

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ പകുതിയോടു കൂടി പ്രവാസികളും സ്വദേശികളും ചിലവാക്കിയത് 11.8 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട് .

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ചിലവില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതെ സമയം 11.9 ബില്യന്‍ കെഡി ചിലവാക്കിയപ്പോള്‍ ഈ വര്‍ഷം ചിലവില്‍ 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

ബാങ്ക് കാര്‍ഡുകള്‍ വഴി ഈ വര്‍ഷം ആദ്യപാതിയില്‍ 5.9 ബില്യന്‍ പിന്‍വലിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ 5.7 ബില്യന്‍ കെഡിയാണ് പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കൂടുതല്‍ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

×