New Update
/sathyam/media/post_attachments/4w5NnBueKmOcr7g7v21x.jpg)
- സുരേഷ് നാരായണൻ, മേവള്ളൂർ
മരണം നിൻറെ ഉടുപ്പുകളഴിച്ചു മാറ്റുന്നു.
ഇന്ദ്രിയങ്ങളെ ഓരോന്നായി
അടച്ചുമുദ്ര വയ്ക്കുന്നു
തുടർന്നവൻ തൻറെ തുഴച്ചിൽകാരനെ
കൈകാട്ടി വിളിക്കുന്നു
Advertisment
ശ്രദ്ധിച്ചു കേൾക്കണം...
മരണമൊഴികളുടെ മഞ്ഞുനൂലുകൾ വകഞ്ഞു മാറ്റി
അയാൾ തീരത്തടുക്കുന്നതു മുതൽ
നിന്നെയതിൽ കരേറ്റുന്നതു വരെ,
നിന്റെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും എക്സ്ട്രാ ടൈമാണ്
നിന്നെ ജയിപ്പിക്കാൻ (തോൽപ്പിക്കാനും)
അവർക്കു കിട്ടുന്ന
അവസാന അവസരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us