‘എസ്ര’ ഹിന്ദിയിൽ എത്തുമ്പോൾ പൃഥ്വിയായി ഇമ്രാൻ ഹാഷ്മി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പൃഥ്വി നായകനായി എത്തിയ ഹൊറർ ചിത്രമാണ് എസ്ര. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ നായകനായി വേഷമിടുന്നത് ഇമ്രാൻ ഹാഷ്മിയാണ്. ജയ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുന്നതും അദ്ദേഹം തന്നെയാണ്.

പരസ്യ മേഖലയിൽ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര. പൃഥ്വിരാജിനെ കൂടാതെ സുദേവ് നായർ, ടൊവിനോ തോമസ്, സിദ്ധിഖ്, പ്രിയ ആനന്ദ് എന്നിവരും എസ്രയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.. ബോക്സ് ഓഫീസിൽ 50 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് എസ്ര. ഭൂഷൺ കുമാർ, കുമാർ മംഗാത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Advertisment