മാഷെന്നെ പെട്ടെന്ന് പിന്നീന്ന് കെട്ടിപ്പിടിച്ചു….പക്ഷേ അച്ഛന്‍ കെട്ടിപ്പിടിക്കുന്ന പോലല്ല….മുറുക്കിപ്പിടിച്ച്……മോള്‍ക്ക് ശ്വാസം മുട്ടി: അച്ഛന് കയ്യടിച്ച് സോഷ്യൽ മീഡിയ

Monday, September 23, 2019

ശ്യാം സത്യൻ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞ അച്ഛന്റെ കഥ വൈറലാകുന്നു. 31 ചിത്രങ്ങളായി പങ്കുവച്ച ഫോട്ടോ സ്റ്റോറി സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

മകളും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രങ്ങൾ പറയുന്നത്. മകള്‍ ഭദ്രയെ കൈകളിൽ ഏൽപ്പിച്ച് ഭാര്യ ഗൗരി യാത്രയായി. പിന്നീട് അയാളായിരുന്നു അവള്‍ക്ക് എല്ലാം.

മകൾ വളർന്നു. പക്ഷേ ഒരു ദിവസം അവളുടെ കണ്ണുനീർ കണ്ടാണ് അയാൾ കയറി വരുന്നത്. സ്വന്തം മകളെപ്പോലെ അവളെ കാണേണ്ട അധ്യാപകന്‍, അവളോടു മോശമായി പെരുമാറിയിരിക്കുന്നു. പല നിറങ്ങൾ ചേർന്ന സൗമ്യതയുടെ മുഖം മാറ്റി, സംഹാരത്തിന്റെ ചുവപ്പു നിറം അണിഞ്ഞ് അയാൾ അധ്യാപകനെ ഇല്ലാതാക്കുന്നു. അതിനുശേഷം കരുത്തോടെ വളരാന്‍ മകളെ പ്രാപ്തയാക്കി.

കഥകളിയുടെ നിറങ്ങൾകൊണ്ടുള്ള അവതരണവും ഗ്രാമപശ്ചാത്തലവും കൂടിച്ചേരുന്ന ചിത്രങ്ങൾക്ക് ഹൃദ്യമായ വിവരണം കൂടുതൽ കരുത്തേകുന്നു. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. ഫൊട്ടോഗ്രാഫിയുടെ വേറിട്ട തലങ്ങൾ കണ്ടെന്നും ഒരു സിനിമ കണ്ടതു പോലെ തോന്നുന്നു എന്നുമാണ് കമന്റുകൾ.

×