New Update
/sathyam/media/post_attachments/69wENu7gW0QEgnGWzLLi.jpg)
ദോഹ: സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ഫേക്ക് അക്കൗണ്ട് വഴിയാണെന്നും ഇന്ത്യന്‍ ജനത ഇത്തരം ശ്രമങ്ങള്‍ അവഗണിക്കണമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Advertisment
സത്യം തിരിച്ചറിയാനും സമചിത്തതയോടെ പെരുമാറാനും തയ്യാറാകണം. ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് കൊവിഡ് പ്രതിരോധത്തിലാകണമെന്നും എംബസിയുടെ ട്വീറ്റില്‍ പറയുന്നു.
നവമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ യു.എ.ഇയിലെയും, ഒമാനിലെയും എംബസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത് മോശമായി ബാധിക്കുമെന്നാണ് എംബസികള്‍ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us