കുവൈറ്റിലെ വിഷമദ്യ ദുരന്തം; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു യുവാവ് കൂടി മരിച്ചു, മരണ സംഖ്യ അഞ്ചായി; അഞ്ചു പേരുടെ നില അതീവ ഗുരുതരം; വ്യാജ മദ്യം നിര്‍മ്മിച്ചത് സുഗന്ധദ്രവ്യങ്ങളില്‍ ചേര്‍ക്കുന്ന ആല്‍ക്കഹോള്‍ ഉപയോഗിച്ചെന്ന് മൊഴി

author-image
jayasreee
Updated On
New Update

കുവൈറ്റ്: കഴിഞ്ഞ ദിവസമാണ് കുവൈറ്റില്‍ വിഷമദ്യം കഴിച്ച് നാലു യുവാക്കള്‍ ദാരുണമായി മരിച്ചത്. മദ്യം കഴിച്ച് അതീവ ഗുരുതരവസ്ഥയില്‍ ആറ് പേര്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇവരില്‍ ഒരാള്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയതായാണ റിപ്പോര്‍ട്ട്. ഇതോടെ മരണ സംഖ്യ അഞ്ചായി. ചികിത്സയില്‍ കഴിയുന്ന അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരുന്നു.ജഹറയിലെ തൈമ പ്രദേശത്താണു സംഭവം. മരണമടഞ്ഞവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്‌.

പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്‌.ഇത്‌ വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു . മുബാറക്കിയയിലെ സുഗന്ധ ദ്രവ്യ മാർക്കറ്റിൽ നിന്നും വാങ്ങിയ ആൽകഹോൾ ഉപയോഗിച്ചാണു ഇയാൾ മദ്യം നിർമ്മിച്ചത്‌.

ആൽകഹോളിൽ നിശ്ചിത അളവിൽ വെള്ളം കലർത്തിയാണു മദ്യം തയ്യാറാക്കിയതെന്നും ഒരു കുപ്പിക്ക്‌ 5 ദിനാർ വിലയിലാണു വിൽപ്പന നടത്തിയത്‌ എന്നും അറസ്റ്റിലായ യുവാവ്‌ അന്വേഷ ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ മൊഴി നൽകിയിട്ടുണ്ട്‌. മിശ്രിതം തയ്യാറാക്കിയപ്പോൾ ഉണ്ടായ പിഴവാകാം ദുരന്തത്തിനു കാരണമായതെന്നാണു നിഗമനം.

kuwait kuwait latest
Advertisment