ജോസ് ടോം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് പ്രചരണം. വാര്‍ത്ത വ്യാജമെന്നും കള്ള പ്രചരണം നടക്കുമ്പോള്‍ താന്‍ തലനാട്ടില്‍ ഇലക്ഷന്‍ പ്രവര്‍ത്തനത്തിലാണെന്നും വ്യക്തമാക്കി ജോസ് ടോമും രംഗത്ത് !

New Update

publive-image

പാലാ: പാലായില്‍ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പിന്‍റെ ഏകോപന ചുമതലയിലുള്ള അഡ്വ. ജോസ് ടോം കേരള കോണ്‍ഗ്രസുമായി ഇടയുന്നു എന്ന തരത്തില്‍ പ്രചരണം. വാര്‍ത്ത നിഷേധിച്ച് ജോസ് ടോമും രംഗത്ത്.

Advertisment

തലനാട്ടില്‍ ജോസ് കെ മാണിയുടെ ബൂത്ത് സ്ഥാപിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ്  തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോസ് ടോം വ്യക്തമാക്കി.

പ്രചരണത്തിന്‍റെ തുടക്കം മുതല്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് താനെന്നും എല്ലാ കള്ള പ്രചരണങ്ങളും നടത്തിയിട്ടും പരാജയ ഭീതി വിട്ടുമാറാത്തവരാണ് വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും ജോസ് ടോം പറഞ്ഞു.

കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജോസ് ടോമായിരുന്നു. ഇത്തവണ അദ്ദേഹം മത്സര രംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു. പകരം ജോസ് കെ മാണിയുടെ പ്രചരണത്തിന്‍റെ ഏകോപന ചുമതല ജോസ് ടോമിനാണ്.

pala news
Advertisment