/sathyam/media/post_attachments/3CP1P4PwJWEq0AhBaOSB.jpg)
പാലാ: പ്രമുഖ അരി നിർമ്മാണ കമ്പനിയുടെ ചാക്ക് വ്യാജമായി നിർമ്മിച്ച് അരി വില്പന നടത്തിയ പാലാ നഗരത്തിലെ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു. പാലാ ടൗൺ ഹാളിന് സമീപം സൂപ്പർ മാർക്കറ്റ് നടത്തുന്ന അനീഷ് ജോർജിനെതിരെ (38)യാണ് പോലീസ് കേസെടുത്തത് .
അങ്കമാലി മദേഴ്സ് റൈസിൻ്റെ പാക്കറ്റ് വ്യാജമായി നിർമ്മിച്ച് അതിൽ സ്ഥാപനത്തിലെ അരി നിറച്ച് പായ്ക്ക് ചെയ്ത് വില്പന നടത്തിവരുകയായിരുന്നു. സ്ഥാപനത്തിൻ്റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ അരി കണ്ടെത്തിയത്.
ഇയാളുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അരി വാങ്ങി റീട്ടെയിൽ നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് അധികൃതർ അരി ചാക്കുകൾ പിടികൂടിയത്. തുടർന്ന് ഉടമയുടെ മൊഴിയിൽ ഇവ അനീഷിന്‍റെ കടയിൽ നിന്നും വില്പനക്ക് എത്തിച്ചവയാണെന്ന് വിവരം ലഭിച്ചു.
തുടർന്ന് നഗരത്തിലെ സൂപ്പർ മാർക്കറ്റിലും ഗോഡൗണ്ടിലും നടത്തിയ പരിശോധനയിൽ ഒരു ചാക്ക് അരിയും നിരവധി കാലിച്ചാക്കുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണെന്നാണ് സൂചന. കുറച്ചു നാളുകളായി തട്ടിപ്പ് നടന്നവരുകയാണെന്ന് അങ്കമാലി മദേഴ്സ് റൈസ് നൽകിയ പരാതിയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us