ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരനായ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ പിടിയിൽ

New Update

publive-image

ചങ്ങരംകുളം: ഓൺലൈൻ ക്ലാസിന്റെ മറവിൽ 12കാരനായ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹി(24)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ചങ്ങരംകുളം സ്വദേശിയായ 12 ക്കാരനെയാണ് ഇയാൾ അധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്.

മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ പിഹണ്ട് പരിശോധനയിൽ ഏതാനും മാസം മുമ്പ് ഇയാൾ പിടിയിലായിട്ടുണ്ട്.

NEWS
Advertisment