വഴിയോരത്ത് മുറിച്ചിട്ട മരങ്ങൾ തീകത്തിയും ചിതലരിച്ചും നശിക്കുന്നു

New Update

publive-image

മലമ്പുഴ:കനാൽ ഓരത്ത് വീഴാറായി നിന്നിരുന്ന മരങ്ങൾ മുറിച്ചിട്ടത് ലേലം ചെയ്ത് വിൽക്കാത്തതിനാൽ മരങ്ങൾ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിക്കുന്നതായി പരാതി. മരങ്ങള്‍ മോഷണം പോകുന്നുമുണ്ട്. നിലവിലുള്ളവ ചിതലെടുത്ത് നശിക്കുന്ന അവസ്ഥയിലുമാണെന്ന് നാട്ടുകാർ ആരോപിച്ചു.

Advertisment

publive-image

2018-ലെ പ്രളയ സമയത്ത് മുറിച്ചിട്ട മരത്തടികൾ ഇപ്പഴും കനാൽ ബണ്ടിൽ തന്നെ കിടപ്പാണ്. മറ്റൊന്ന് തീ കത്തിച്ച് കരിഞ്ഞ നിലയിലും കിടക്കുന്നുണ്ട്.
ഇത്തരത്തിൽ ധാരാളം സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ചിട്ടു കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ലേലം ചെയ്തു വിറ്റിരുന്നെങ്കിൽ സർക്കാരിലേക്ക് വരുമാനമാകില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു.

fallen trees
Advertisment