/sathyam/media/post_attachments/jzA150Le0F8ioZs2cKOG.jpg)
മലമ്പുഴ: കനാൽ ഓരത്ത് വീഴാറായി നിന്നിരുന്ന മരങ്ങൾ മുറിച്ചിട്ടത് ലേലം ചെയ്ത് വിൽക്കാത്തതിനാൽ മരങ്ങൾ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിക്കുന്നതായി പരാതി. മരങ്ങള്‍ മോഷണം പോകുന്നുമുണ്ട്. നിലവിലുള്ളവ ചിതലെടുത്ത് നശിക്കുന്ന അവസ്ഥയിലുമാണെന്ന് നാട്ടുകാർ ആരോപിച്ചു.
/sathyam/media/post_attachments/ZYLFyAZlVKUSVkzAcxdR.jpg)
2018-ലെ പ്രളയ സമയത്ത് മുറിച്ചിട്ട മരത്തടികൾ ഇപ്പഴും കനാൽ ബണ്ടിൽ തന്നെ കിടപ്പാണ്. മറ്റൊന്ന് തീ കത്തിച്ച് കരിഞ്ഞ നിലയിലും കിടക്കുന്നുണ്ട്.
ഇത്തരത്തിൽ ധാരാളം സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ചിട്ടു കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ലേലം ചെയ്തു വിറ്റിരുന്നെങ്കിൽ സർക്കാരിലേക്ക് വരുമാനമാകില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു.