ഏകദിന ഫാമിലി മീറ്റ് 2019 സംഘടിപ്പിച്ചു.

New Update

അല്‍ ഖോബാര്‍  : സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ച ദാറുൽ അർഖമിൻറ്റെ താഴ് വരയിൽ എന്ന ചതുർവാര ക്യാമ്പയിനോടനുബന്ധിച്ച് അൽകോ ബാർ സമസ്ത ഇസ്ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി ഏകദിന ഫാമിലി മീറ്റ് 2019 സംഘടിപ്പിച്ചു. അസീസിയ്യായിലെ മിയാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 15/11/2019 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വ്യത്യസ്തവും ആഗർഷണീയവുമായ പരിപാടികൾക്ക് വേദിയായി, ഉദ്‌ഘാടന സമ്മേളനം,

Advertisment

publive-image

ഖുവ്വത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികളുടെ സ്പോര്‍ട്സ്, മദ്റസ വിദ്യാർത്ഥിക ളുടെയും ജനറൽ വിഭാഗത്തിന്റെ ആർട്സ് കാർണിവൽ, പ്രവാചക പ്രകീര്‍ത്തന സദസ്സ്, പ്രബന്ധ രചന മത്സരം, ക്വിസ് പ്രോഗ്രാം, മോട്ടീവേഷൻ ക്ളാസ്, ഫാമിലി സംഗമം തുടങ്ങിയ വ്യത്യസ്ത പരിപാടി കൾക്ക് ഈ വേദി സാക്ഷിയായി കൂടാതെ പരിപാടിയുടെ സമാപന സമ്മേളനം ലൈറ്റ് ഓഫ് മദീന ക്രിത്യം 6:30ന് അബ്ദുൽ നാസർ അൽ അസ്അദിയുടെ പ്രാർത്ഥനയോടു കൂടി സമാരംഭമായി. പ്രോഗ്രാം കൺവീനർ അൻഷാദ് വാഫി ക്രിത്യവും വ്യക്തവുമായ വാക്കുകളിലൂടെ സദസ്സിനും നേതാക്ക ന്മാർക്കും സ്വാഗതമോതി.

വളർന്നുവരുന്ന പ്രതിഭയായ യുവ പണ്ഡിതന്റെ വാക്കുകൾ സദസ്സ് ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. തുടര്‍ന്ന് അൽകോബാർ സെൻട്രൽ കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മൊഗ്റാൽ മനസ്സറിഞ്ഞ പ്രാർത്ഥനയോടെ യോഗം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് യോഗാദ്ധ്യക്ഷൻ അൽകോ ബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി & അൽഅസ്അദി അദ്ധ്യക്ഷൻറെ ആമുഖ പ്രസംഗം നടത്തി,

അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഏരിയാ തലങ്ങളിലെ നിസ്തുല പ്രവർത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വ വിവരണം സദസ്സിന് വ്യക്തമാക്കി യതോടൊപ്പം നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത ദാറുൽ അർഖമിൻറ്റെ താഴ് വരയിൽ എന്ന വിഷയത്തിലുള്ള പ്രമേയത്തിന്റെ ആശയത്തിലേക്കുള്ള സൂചന നല്‍കി. കൂട്ടത്തിൽ ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി ആഹോരാത്രം പരിശ്രമിച്ച സെൻട്രൽ, ഏരിയാ കമ്മിറ്റികളായ ഷമാലിയ്യ, അഖ്റബിയ്യ, സുബേക്ക, റാഖ കമ്മിറ്റികൾക്കും അത് പോലെ പുറത്തുമുള്ള മുഴുവൻ പ്രവർത്തകർക്കും വിഖായ വളണ്ടിയർമാർക്കും പ്രത്യേക നന്ദി അറിയിക്കുകയും സാമ്പത്തികവും ശാരീരികവും മാനസികവുമായ സഹായങ്ങൾ ചെയ്ത മുഴുവനാളുകൾക്കും പ്രാർത്ഥന നടത്തി.

തുടര്‍ന്ന് യോഗത്തിൽ മുഖ്യ പ്രഭാഷകൻ കേരള കരയുടെ അനുഗ്രഹീത പ്രഭാഷകൻ ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ കരുണയാണ് തിരു നബി എന്ന പ്രമേയ ത്തിൽ പ്രഭാഷണം നടത്തി. പ്രഭാഷണത്തിൽ അസഹിഷ്ണുതയും വിദ്വേഷവും നിറ ഞ്ഞാടുകയും കാരുണ്യത്തിന്റെ കണിക നഷ്ടമാവുകയും മ്യഗങ്ങളോടു പോലും കരുണ കാണിക്കാൻ വിമുഖത കാണിക്കുന്ന ആധുനിക മനുഷ്യന് പ്രവാചക ജീവിതത്തിലെ വ്യതസ്ത ഘട്ടങ്ങളിലായി പ്രകടിപ്പിച്ച കാരുണ്യത്തിന്റെ സ്പർഷങ്ങൾ ഒരിക്കൽ കൂടി പഠിച്ചെടുത്ത് ജീവിതത്തിൽ പകർത്തേൺടതിൻറെ അനിവാര്യത അദ്ദേഹം വ്യക്ത മാക്കി, സദസ്സിന് വിജ്ഞാനത്തിന്റെ വിരുന്നൊരുക്കിയ സദസ്സായിരുന്നു ..

തുടര്‍ന്ന് അസീസ് ജൂബിലി,മുഹ്സിൻ ഹുദവി സംസാരിക്കുകയും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ,സയ്യിദ് അലി അക്ബർ തങ്ങൾ, അബ്ദുൽ നാസർ അസ്അദി & ദാരിമി, മുജീബ് സാഹിബ് ഈരാറ്റുപേട്ട, അൻഷാദ് വാഫി, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ നിർവ്വഹിച്ചു. തുടര്‍ന്ന് ട്രഷറർ ഇഖ്ബാൽ ആനമങ്ങാട് സദസ്സിന് നന്ദി രേഖപ്പെടുത്തി.

പരിപാടിയിൽ മുസ്തഫാ പൂക്കാടൻ സാഹിബ് സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ, ഖാളി മുഹമ്മദ് സാഹിബ്, മുഹമ്മദ് ജലാൽ മൗലവി, അഹമ്മദ് മൻസൂർ ഹുദവി, അഷ്റഫ് അഖ്റബിയ്യ കുഞ്ഞിമുഹമ്മദ് കടവനാട്, മുജീബ് സാഹിബ് ഈരാറ്റുപേട്ട, സൈഫുദ്ദീൻ മുക്കം, ഫസലുൽ റഹ്മാൻ സാഹിബ്, മുഹമ്മദ് ഷാജി, അബ്ദുൽ റഹ്മാൻ ഉദുമ, സഹീർ കണ്ണൂർ, നൗഷാദ് അഖ്റബിയ്യ, അമീർ അഖ്റബിയ്യ, കബീർ അത്തോളി മുഹമ്മദ് പുതുക്കുടി, മുഹമ്മദ് റാഫി കണ്ണൂർ, റഷീദ് തവക്കൽ, തുടങ്ങിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നല്‍കി . അഹ്മദ് കബീർ ബാഖവി കാഞ്ഞാർ ഉസ്താദിന്റെ പ്രത്യേക പ്രാർത്ഥനക്ക് ശേഷം മൂന്ന് സ്വലാത്തോട് കൂടി യോഗം അവസാനിച്ചു.

Advertisment