കെ ഡി എം എഫ് റിയാദ് 'തജ്ദീദ്' ഫാമിലി മീറ്റ് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : "കരുതലോടെ വിത്തിറക്കാം കരുത്തുള്ള വിളവെടുക്കാം" എന്ന പ്രമേയത്തിൽ നടക്കുന്ന റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ 'ദ ഇൻഫ്ലുവൻസ്' ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി "തജ്ദീദ്" എന്ന പേരിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

Advertisment

publive-image

"ഇടതടവില്ലാതെ ഓടുന്നതിനിടയിൽ ഇടക്കൊന്നു മിനുക്കണം ദാമ്പത്യ ബന്ധവും" എന്ന ശീർഷകത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുടുംബത്തിൽ പുലർത്തേണ്ട ഇസ്ലാമിക ചിട്ടകൾ, സമാധാനം വീണ്ടെടുക്കാൻ ആത്മീയ വഴി, സാമ്പത്തിക അച്ചടക്കം, ലൈവ് പേരന്റിംഗ് തുടങ്ങിയ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ഇ ടി അബ്ദുൽ ഗഫൂർ കൊടുവള്ളി നേതൃത്വത്തിൽ ഫള്ലുറഹ്മാൻ പതിമംഗലം, ശമീർ പുത്തൂർ, ശറഫുദ്ധീൻ എം എം പറമ്പ്, ഷമീജ് കൂടത്താൾ, അബ്ദുൽ കരീം പയോണ എന്നീ കെ ഡി എം എഫ് ട്രൈനർമാർ യഥാക്രമം ക്ലാസുകൾ നയിച്ചു.
വ്യത്യസ്തങ്ങളായ കലാ-സാംസ്ക്കാരിക പരിപാടികൾ കൊണ്ട് പങ്കെടുത്ത കുടുംബങ്ങൾക്ക് നവ്യാനുഭവമായി.
കുട്ടികൾക്ക് വേണ്ടി ഹിസ്ബ്, കഥ പറയൽ പാട്ട് പാടൽ, സ്പോർട്സ് തുടങ്ങി വിവിധ പരിപാടികളും നടന്നു.

സൈനുൽ ആബിദ് മച്ചക്കുളം, മുഹമ്മദ് ഷബീൽ പുവ്വാട്ടു പറമ്പ്, ശരീഫ് മൂടൂർ, മുഹമ്മദ് കായണ്ണ,ജുനൈദ് മാവൂർ, സഫറുള്ള കൊയിലാണ്ടി, ഉമ്മർ മാവൂർ, അബ്ദുൽ സമദ് പെരുമുഖം, ഷഹീർ വെള്ളിമാട് കുന്ന്, നാസിർ ചാലക്കര, ഉമ്മർ മീഞ്ചന്ത, അൻസാർ പൂനൂർ, ശരീഫ് മുട്ടാഞ്ചേരി, സിദ്ദിഖ് കൊറോളി, സിദ്ദിഖലി മടവൂർ, ജാസിർ ഹസനി, അൻവർ നെല്ലാങ്കണ്ടി ഷമീർ മച്ചക്കുളം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

familymeet
Advertisment