ആവേശം മൂത്ത് ആരാധിക പ്രഭാസിന്റെ മുഖത്തടിച്ചു...വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രഭാസ് അമേരിക്കയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു ആരാധിക പ്രഭാസിനോട് ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Advertisment

publive-image

ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ എത്തിയ പ്രഭാസിനെ കണ്ടപ്പോള്‍ ഫോട്ടോ എടുക്കാന്‍ ഒരു പെണ്‍കുട്ടി ഓടിയെത്തി. മടി കൂടാതെ പ്രഭാസ് ചിത്രമെടുക്കാന്‍ നിന്ന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ കവിളില്‍ ഒരു ചെറിയ അടി നല്‍കി തുള്ളിച്ചാടി ഓടിപ്പോയി.

പെണ്‍കുട്ടി പോയതിന് ശേഷം പുഞ്ചിരിച്ച് കൊണ്ട് പ്രഭാസ് തന്റെ കവളില്‍ പതുക്കെ തലോടുന്നുതാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടുപിന്നാലെ മറ്റൊരാള്‍ക്കൊപ്പം ചിത്രം എടുക്കുകയും ചെയ്തു.

Advertisment