/sathyam/media/post_attachments/ufzQEDbT5RvUChvW4ZkL.jpg)
ഡല്‍ഹി: പാലം ഇന്‍ഫന്‍റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ നിന്ന് 4 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ
സേവനങ്ങള്‍ക്ക് ശേഷം മയൂര്‍ വിഹാര്‍ ഫേസ്സ് 3 അസ്സംപ്ഷന്‍ ഫൊറോനാ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന റവ. ഫാ. അബ്രഹം ചെമ്പോട്ടിക്കലിന് ഇടവക ജനങ്ങള്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി.
ഞായറാഴ്ച്ചത്തെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന യോഗത്തില്‍ എഫ് സി.സി. പ്രൊവിന്‍ഷ്യല്‍ റവ. സി. ലിന്‍സാ പോള്‍, തോമസ്സ് ളൂയിസ്സ്, കുരുവിള തോമസ്സ്, എം.എം. ജോസഫ്, റജീനാ മാത്യു, റിന്‍റു രാജു, റജി തോമസ്സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഗായകസംഘം അച്ചന് മംഗളാശംസകള്‍ നേര്‍ന്ന് ഗാനം ആലപിച്ചു. തുടര്‍ന്ന് ഇടവകയുടെ ഉപഹാരങ്ങള്‍ നല്കി. ഫാ. അബ്രഹാം തനിക്ക് നല്കിയ സ്നേഹത്തിനും സഹകരണത്തിനും ഇടവക ജനങ്ങള്‍ക്കു് നന്ദി അറിയിച്ചു.