മക്ക: മക്കയിലെ പ്രവാസം അവസാനിപ്പിച്ചു ബഹ്റൈനിലേക്ക് പോകുന്ന അൽ അഹ്‍ലി ഹോസ്പിറ്റലിലെ സർജൻ ഡോ: അസ്‌കർ അബ്ദുല്ലക്ക് മക്ക ഐ.സി എഫ് കമ്മറ്റി യാത്രയയപ്പ് നൽകി മക്കയിലെ മലയാളികൾക്കിടയിൽ സുപരിചിതരായിരുന്ന ഡോകടർ മലയാളി കൂട്ടായ്മയിലെ ആരോഗ്യ ബോധവൽകരണ പരിപാടി അദ്ദേഹവും സൗദി നാഷണൽ ഹോസ്പിറ്റലിൽ അനസ്തിസ്റ്റായി വർക്ക് ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ ഡോ: ഷൈന അസ്കറും ബഹ്‌റിനിൽ ഡിഫൻസിലേക്കാണ് തൊഴിൽ മാറിപോകുന്നത് .
/sathyam/media/post_attachments/QJ7AW86i7a30XLcLJLHS.png)
മക്ക ഐ.സി ഫ് കമ്മിറ്റി ഡോ :അബദൂല്ല അസകറിന് യാത്രയപ്പ് നൽകുന്നു
പരിപാടിയിൽ ഐ.സി എഫ്ഓർഗനസിംഗ് പ്രസിഡന്റ് ടി സ് ബദറുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു ഷാഫി ബാഖവി അനുമോദന പ്രസംഗം നടത്തി. ജലീൽ മാസ്റ്റർ, ഉസ്മാൻ കുറുക, ഹനീഫ് അമാനി,അഷ്‌റഫ് വയനാട്, അലി വലിയോറ, ശരീഫ് അഹ്സനി, ഹംസ മേലാറ്റൂർ സംബന്ധിച്ചു. മുസ്തഫ കാളോത്ത് സ്വാഗതവും സൈദലവി കാവന്നൂർ നന്ദിയും പറഞ്ഞു