ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖലകമ്മിറ്റി അംഗം രതീഷ് ജെ മാർട്ടിന് മേഖലകമ്മിറ്റി
നവയുഗം കേന്ദ്രകമ്മിറ്റിയും ദമ്മാം മേഖലകമ്മിറ്റിയും സംയുക്ത മായി, മേഖലകമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/xz14I5qo6VYNWNWPy9pL.jpg)
രതീഷിന് നിയമസഹായവേദി കൺവീനർ നിസ്സാം കൊല്ലം ഉപഹാരം കൈമാറുന്നു.
രതീഷിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറയും, ദമ്മാം മേഖല കമ്മിറ്റി യുടെ ഉപഹാരം നിയമസഹായവേദി കൺവീനർ നിസ്സാം കൊല്ല വും കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, കേന്ദ്ര നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, ദാസൻ രാഘവൻ, സാജൻ കണി യാപുരം, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, എന്നിവർ ആശംസ പ്രസംഗം നടത്തി.
ചടങ്ങിന് നവയുഗം നേതാക്കളായ ശ്രീലാൽ, സലാം പരപ്പനങ്ങാടി, കോശി തരകൻ, ഹാഷിദ്, സനൽ വർക്കല എന്നിവർ നേതൃത്വം നൽകി.
അഞ്ചു വർഷത്തിലേറെയായി ദമ്മാമിൽ ഹൌസ്ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന രതീഷ്, കുടുംബപരമായ കാര്യങ്ങളാ ലാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഒരു ഗ്രാഫിക്ക് ഡിസൈനർ കൂടിയായ രതീഷ്, നവയുഗത്തിന്റെ പൊതു പ്രചാ രണവിഭാഗത്തിലും, സോഷ്യൽ മീഡിയ വിഭാഗത്തിലും സജീവ പ്രവർത്തകനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us