ജിദ്ദ: ഇരുപത്തിയേഴ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമ മിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസ് മേലേതിലിന് തൃത്താല വെൽഫെയർ ഫോറം കൂട്ടായ്മ യാത്രയയപ്പ് നൽകി.
/sathyam/media/post_attachments/ViputcsptAN2tqOmziNT.jpg)
ജിദ്ദയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. ശിഷ്ട കാലം കുടുംബത്തോടൊപ്പം ജീവിക്കാനായി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹം ജിദ്ദ തൃത്താല വെൽഫെയർ ഫോറത്തിന്റെ പ്രസിഡന്റായും, ജിദ്ദ സൗത്ത് തൃത്താല മഹല്ല് കമ്മറ്റിയുടെ പ്രസിഡന്റായും, ജിദ്ദ കെ എം സി സി പാലക്കാട് ജില്ലയുടെ സജീവ പ്രവർത്തകനായും സാമൂഹ്യ രംഗത്തുണ്ടായി രുന്നു.
വെൽഫെയർ ഫോറം രൂപീകരിച്ച നാൾ മുതൽ സജീവ പ്രവർത്തക നായിരുന്ന അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത് കൂട്ടായ്മക്ക് വലി യൊരു നഷ്ടമാണെന്ന് ചെയർമാർ മുസ്തഫ തുറക്കൽ പറഞ്ഞു. വിവിധ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നാട്ടിലെ ത്തിയാലും പൊതു രംഗത്ത് സജീവമായി രംഗത്തുണ്ടാവണമെന്ന് പ്രസിഡന്റ് മുജീബ് തൃത്താല അഭ്യർത്ഥിച്ചു.