റിയാദ്:നാല്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി .സി യുടെ സ്ഥാപക നേതാക്കളിൽ ഒരാളും, സീനിയർ അംഗവുമായ അഷ്റഫ് വടക്കേവിളക്ക് ഒ.ഐ.സി .സി കൊല്ലം ജില്ല കമ്മററി യാത്രയയപ്പ് നല്കി.
/sathyam/media/post_attachments/p84gL1kuU4h3FEb196O2.jpg)
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലാസ് അൽമാസ് ഓഡിറേറാറിയത്തിൽ വച്ച് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മററി പ്രസിഡന്റ് ബാലുകുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സെൻട്രൽ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസം ഗം നടത്തി. സെൻട്രൽ/ഗ്ലോബൽ ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, അബ്ദുള്ള വല്ലാഞ്ചിറ,
യഹിയ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്, നവാസ് വെള്ളിമാട്കുന്ന് റസാഖ് പൂക്കോട്ടുപാടം,
സുരേഷ് ശങ്കർ, ജില്ലാ ഭാരവാഹികളായ ജെറിൻ മാത്യു,യോഹന്നാൻ, അകിനാസ് കരുനാഗപ്പള്ളി, ഷാജഹാൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജില്ലാ കമ്മററിയുടെ ഉപഹാരം ജീവകാരുണ്യ കൺവീനർ സത്താർ ഓച്ചിറ അഷ്റഫ് വടക്കേവിള ക്ക് കൈമാറി. റിയാദിലെ തന്റെ പൊതുപ്രവർത്തനകാലയളവിൽ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ രൂപീകരണത്തിലും പ്രവർ ത്തനത്തിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ അഷ്റഫ് വടക്കേവിള പറഞ്ഞു. മജീദ് മൈത്രി,റോയി ജോൺ, ബിജുകുട്ടി, രാധാകൃഷ്ണൻ,റഹീം, ഹുസൈൻ എന്നിവർ പരുപാടിക്ക് നേതുർത്വം വഹി ച്ചു. ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും,ജയൻ മാവിള നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us