റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദിയുടെ റൗദ രക്ഷാധികാരി കമ്മിറ്റി അംഗവും റൗദ ഏരിയ പ്രസിഡണ്ടുമായ ഷാജഹാന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
/sathyam/media/post_attachments/ANRj8dD2UW3tXOLGUBA6.jpg)
റൗദ ഏരിയയിലെയും കേളി സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക കായിക പരിപാടികളിലും നേതൃത്വപരമായ പ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്ന ഷാജഹാൻ പത്തനംതിട്ട ജില്ലയിലെ പത്തനാപുരം പാടം സ്വദേശിയാണ്. കഴിഞ്ഞ 26 വർഷമായി റിയാദിലെ അയിൻ അൻസാരി ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഏരിയ പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം റൗദ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കൺവീനർ ജോഷി പെരിഞ്ഞനവും, റൗദ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ ആക്ടിങ് സെക്രട്ടറി സുനിൽ സുകുമാരനും, ബഗ്ലാഫ് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ബിജി തോമസും ഷാജഹാന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഷാജഹാൻ നന്ദി രേഖപ്പെടുത്തി
ഫോട്ടോ : സെക്രട്ടറി ബിജി തോമസ് ബഗ്ലാഫ് യൂണിറ്റ് ഉപഹാരം ഷാജഹാന് കൈമാറുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us