പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സത്യൻ വരുണ്ടയ്ക്ക്‌ മലബാർ ഡെവലപ്‌മെന്റ്‌ ഫോറത്തിന്റെ സ്നേഹോപഹാരം

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലബാർ ഡെവലൊപ്മെന്റ് ഫോറം (എം.ഡി.എഫ്‌) കുവൈത്തിന്റെ സ്ഥാപക സാരഥിയും മലബാർ മേഖലയുടെ പൊതുവായ വികസനമുഖങ്ങൾക്ക്‌ മുന്നിൽ നിന്ന് ശബ്ദം ഉയർത്തി സംഘടനയെ നയിച്ച നിലവിലെ വൈസ് പ്രസിഡന്റുമായ സത്യൻ വരുണ്ടയ്ക്ക്‌ എം.ഡി.എഫ് യാത്രയപ്പ് നൽകി.

Advertisment

പ്രസിഡന്റ് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ സൂമിൽ ചേർന്ന യോഗത്തിൽ കൃഷ്‌ണൻ കടലുണ്ടി ബഷീർ ബാത്ത, മുബാറക്ക് കാമ്പ്രത്ത്, വാസു മമ്പാട്, അലക്സ് മാനന്തവാടി, അക്‌ബർ വയനാട് ഷൗക്കത്ത് അലി, ഇല്യാസ് തോട്ടത്തിൽ, ഹുസ്സൻ കുട്ടി, ഷമീം, ഷുക്കൂർ നാണി, നജീബ് പി.വി, ഉബൈദ്, എന്നിവർ യാത്ര മംങ്ങളങ്ങൾ നേർന്ന് സംസാരിച്ചു.

publive-image

കരിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് എം.ഡി.എഫ് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിലും കോഴിക്കോട് വെച്ച് നടന്ന ഉപവാസ സമരത്തിലും കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിതീകരിച്ച് പങ്കെടുത്ത സത്യൻ വരുണ്ടയുടെ നാട്ടിലേക്കുള്ള തിരിച്ച് പോക്ക് വലിയ നഷ്ടം ആണെന്ന് യോഗം വിലയിരുത്തി.

എം.ഡി.എഫിന്റെ ഉപഹാരം ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂരും കൃഷ്ണൻ കടലുണ്ടിയും ചേർന്ന് സത്യൻ വരൂണ്ടക്ക് കൈമാറി. എം.ഡി.എഫിന്റെ പ്രവർത്തനങ്ങളിൽ നാട്ടിൽ നിന്ന് കൊണ്ട് അവിടെത്തെ ഘടകവുമായി ചേർന്നുനിന്ന് കൊണ്ട് പ്രവർത്തിക്കുമെന്നു മറുപടി പ്രസംഗത്തിൽ സത്യൻ വരുണ്ട അറിയിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രെഷറർ ഷംസുദ്ദീൻ കുക്കു നന്ദിയും പറഞ്ഞു.

kuwait news
Advertisment