/sathyam/media/post_attachments/aNm4utT8WAUUySyoG6hj.jpg)
പാലാ:17 കേരള ബറ്റാലിയന്‍ എന്‍സിസി പാലായുടെ കമാന്‍ഡിംങ്ങ് ഓഫീസര്‍ കേണല്‍ ജോസ് കുര്യന് KANOWA സമുചിതമായ യാത്രയയപ്പ് നൽകി. 3 വർഷക്കാലം നീണ്ട സേവന കാലഘട്ടത്തിൽ ബറ്റാലിയനെ മികവുകളുടെ ഉന്നതിയിലേയ്ക്ക് ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു.
ഓരോ കാര്യങ്ങളിലും തീർച്ചയും ചടുലമായ തീരുമാനങ്ങളും എടുക്കാൻ പ്രാപ്തിയുണ്ടായിരുന്ന അദ്ദേഹം തന്റെ 33 വർഷം നീണ്ട സൈനിക സേവനത്തിൽ വിവിധ സൈനിക അക്കാഡമികളിൽ മികച്ച അധ്യാപകൻ എന്ന പേരെടുത്ത വ്യക്തിയാണ്.
ഒരു അധ്യാപകന് കേഡറ്റുകളുടെയും, സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെയും ഇടയിലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് അദ്ദേഹം നല്ല ബോധവാനായിരുന്നു.
അതുകൊണ്ട് തന്നെ അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ അധ്യാപകരുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ പരിപൂർണ്ണ പിന്തുണ നൽകി. എന്‍സിസി യുടെ ഡ്യൂട്ടികളും സ്കൂളിലെയും കോളേജിലേയും ഡ്യൂട്ടികളും ഒരുമിച്ച് കൊണ്ടുപോകാൻ എഎന്‍ഒ മാർക്ക് പ്രോത്സാഹനവും അദ്ദേഹം നൽകിയിരുന്നു.
എഎന്‍ഒമാരുടെ പ്രശ്നങ്ങൾ കേൾക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. A certificate Exam Questions ഇടാൻ എഎന്‍ഒമാരെ ചുമതലപ്പെടുത്തിയും പരീക്ഷയെ ലഘൂകരിച്ച്, പേപ്പര്‍ വാല്യുവേഷന്‍ എഎന്‍ഒ മാരെ ഏൽപ്പിച്ച് സുതാര്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ക്യാമ്പുകളിലെ ഒരു നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഗ്രൂപ്പ് കമാന്‍ഡറുടെ മീറ്റിംങ്ങുകളിലും വളരെ പ്രാധാന്യമുളള റോള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
അനുകരിക്കാവുന്ന പ്രവർത്തനശൈലി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഫയലുകൾക്ക് കാലതാമസമുണ്ടാകാതെ ഓഫീസിനെയും എഎന്‍ഒമാരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ കേണൽ ജോസ് കുര്യൻ സാറിന് സാധിച്ചു.
എഎന്‍ഒമാരുടെ പ്രൊമോഷന്‍ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തിയും, ക്യാമ്പുകളിൽ ഭക്ഷണം കഴിക്കുമ്പോൾ എഎന്‍ഒമാർക്ക് വേണ്ടി കാത്തിരിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ഭക്ഷണം കഴിച്ച്, ക്യാമ്പിനേക്കുറിച്ചും കുടുംബാംഗങ്ങളേക്കുറിച്ചും ചർച്ച ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.
ക്യാമ്പുകളില്‍ കേഡറ്റ്സിന്‍റെ ക്ഷേമകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന അദ്ദേഹം അവർക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും Col. ജോസ് കുര്യൻ സാറിന് സമുചിതമായ യാത്രയയപ്പ് നൽകണമെന്ന് തീരുമാനിക്കുകയും ഗൂഗിള്‍ മീറ്റ് വഴി ഒരുമിച്ച് കൂടുകയും ചെയ്യ്തത്.
ഈ മീറ്റിംങ്ങിന്‍റെ ഒരു പ്രത്യേകത എന്നത് ഇത് ഒരു കേരള അസോസിയേറ്റ് എന്സിസി ഓഫീസേഴ്സ് അസോസിയേഷന്‍റെ പരിപാടിയായി മാറി എന്നതാണ്.
പെട്ടെന്ന് സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്. എന്‍സിസി എഎന്‍ഒ നാഷണല്‍ കോണ്‍ഫെഡറേഷന്‍റെ സ്ഥാപകനും ദേശീയ ട്രഷഷറും ആയ സെക്കന്‍റ് ഓഫീസര്‍ രാജീവ് ജോസഫ് ഈ മീറ്റിംഗ് ഉത്ഘാടനം ചെയ്ത് നല്ല സന്ദേശം നൽകുകയും ആശംസ അർപ്പിക്കുകയും ചെയ്തു.
സ്റ്റേറ്റ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ സുനില്‍ പി മീറ്റിംങ്ങില്‍ തന്റെ ആശംസകൾ കേണല്‍ ജോസ് കുര്യനെ അറിയിയ്ക്കാനായി നാഷണല്‍ കോണ്‍ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറി ക്യാപ്റ്റന്‍ സതീഷ് തോമസിനെ ചുമതലപ്പെടുത്തി.
KANOWA യുടെ ജന. സെക്രട്ടറി ഫസ്റ്റ് ഓഫീസര്‍ അനില്‍ ക നായര്‍ മീറ്റിംങ്ങില്‍ ജോയിന്‍ ചെയ്ത് കേണല്‍ ജോസ് കുര്യന് ആശംസ അർപ്പിക്കുകയും ചെയ്തു. നമ്മുടെ സംഘടനയുടെ നേതൃത്വത്തെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കുകയില്ല. വളരെ ചിട്ടയായ ഒരു മീറ്റിംങ്ങ് ആയിരുന്നു അത്.
ക്യാപ്റ്റന്‍ ജെയ്സ് കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്യാപ്റ്റന്‍ സതീഷ് കോമസ് സ്വാഗതവും സ്വാഗതവും തേര്‍ഡ് ഓഫീസര്‍ ജേക്കബ് കൃതജ്ഞതയും അർപ്പിച്ചു. പങ്കെടുത്ത എല്ലാ അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാരും ജോസിന് ആശംസകൾ അർപ്പിച്ചു.
ഏത് സമയത്തും അദ്ദേഹത്തെ സമീപിക്കാനും ഫോണ്‍ വിളിക്കാനും അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാർക്ക് സാധിക്കുമായിരുന്നു. വാട്സാപ്പ് മെസേജുകള്‍ക്ക് ഉടൻ മറുപടി നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
മറുപടി പ്രസംഗത്തിൽ ഈ മീറ്റിംങ്ങ് നടത്താൻ സാധിച്ചത് ദൈവാനുഗ്രഹമാണെന്നും, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടും ആണ് ആരംഭിച്ചത്. തന്നെക്കുറിച്ച് പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
3 വർഷം സ്വന്തം കുടുംബാംഗങ്ങളുടെ ഒപ്പം താമസിച്ച് ജോലി ചെയ്യാൻ സാധിച്ചത് വലിയ ദൈവാനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. മിലിട്ടറി ഡിസിപ്ലിനില്‍ നിന്ന് തനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ദേശീയ, സംസ്ഥാന ഭാരവാഹികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അദ്ദേഹം സന്തോഷത്തോടെ നന്ദി പറഞ്ഞു. സെക്കന്‍റ് ഓഫീസര്‍ റൊമാനോ അദ്ദേഹത്തിന്റെ പ്രൊഫൈലിനെ കുറിച്ച് മിഴിവാർന്ന വിവരണം നൽകിയത് മിലിട്ടറി സര്‍വീസിനെ കുറിച്ചു കൂടുതൽ അവബോധം നൽകാൻ ഉപകരിച്ചു.
17 കേരളയിലെ അദ്ദേഹത്തിന്റെ പ്രവർത്തിനേക്കുറിച്ച് ഒരു കേഡറ്റ് ഒരു വീഡിയോ പ്രസന്‍റേഷന്‍ നടത്തിയത് മികച്ചതായിരുന്നു. ഈ മീറ്റിംങ്ങിന് നേതൃത്വം നൽകിയത് 17 കേരള അസോസിയേറ്റ് എന്സിസി ഓഫീസേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us