കൊച്ചി കൂട്ടായ്മയുടെ സജീവ പ്രവർത്തകൻ അബു ഹനീഫിന് യാത്രയയപ്പ് നൽകി

author-image
admin
New Update

publive-image

Advertisment

റിയാദ്: 32 വർഷത്തെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബൂ ഹനീഫിനും കുടുംബത്തിനും കൊച്ചി കൂട്ടായ്മ യാത്രയയപ്പു നൽകി. കൊച്ചി കൂട്ടായ്മയുടെ സ്ഥാപകനേതാവിൽ ഒരാൾ, സജീവ പ്രവർത്തകനും കൂട്ടായ്മയുടെ വളർച്ചയ്ക്കും, കല സാമൂഹിക രംഗങ്ങളിലും മികച്ച സംഭാവനകൾ വിനിയോഗിച്ച വ്യക്തിയാണ് അബുഹനീഫ്‌.

പ്രസിഡന്റ് കെബി ഖലീൽ അധ്യക്ഷത വഹിച്ച ചടങ്ങ് റിയാദ് മ്യൂസിക് ക്ലബ് പ്രസിഡന്റ് സുബേർ ആലുവ ഉത്ഘാടനം ചെയ്തു. ചാരിറ്റി കൺവീനർ ഷാജി മുഹമ്മദ്, ട്രസ്റ്റ് കൺവീനർ റഫീഖ്, സ്പോർട്സ് കൺവീനർ ഷാജി ഹുസൈൻ, മരണാനന്തര സഹായ കൺവീനർ നദീം സേട്ട്, ഇവന്റ് കൺട്രോളർ നിസാർ കൊച്ചി, കലാവിഭാഗം ജോയിന്റ് കൺവീനർ ജലീൽ, റിയാസ്, അഹ്‌സൻ സമദ്, സുൾഫിക്കർ ഹുസൈൻ, ആഷിക് നാസർ, മൊഹമ്മദാലി, ബെജു, ഷമീർ കല്ലിങ്ങൽ, അസി, കെബി ഷാജി, സമദ്, ജിനോഷ്, നിസാർ നെയ്ച്ചു, റമീസ്, മുത്തലിബ്, സത്താർ മാവൂർ, തൻവീർ, ഹാഫിസ്, സുമി റിയാസ്, ഷെമി, നാദിയ, ഫാത്തിമ, സമീന, സാമൂഹിക പ്രവർത്തകരായ ഷാജഹാൻ ചാവക്കാട്, ജൊൻസൺ മാർക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു.

publive-image

പ്രെസിഡന്റ് കെബി ഖലീൽ അബുഹനീഫിനുള്ള മൊമെന്റോയും, ജനറൽ സെക്രട്ടറി ജിബിൻ സമദ് മുഹമ്മദ് യാസീനുള്ള മൊമെന്റോയും, സുമി റിയാസ്, ഫാത്തിമ, ഷെമി, നാദിയായും ചേർന്ന് നജുമ ഹനീഫിനുള്ള മൊമെന്റോയും നൽകി.

നിസാർ കൊച്ചിയുടെ നേതൃത്വത്തിൽ സത്താർ മാവൂർ, മുത്തലിബ്, നൈസിയ നാസർ, അബൂഹനീഫ, സുബെർ, മാസ്റ്റർ ഹനീക്‌ ഹംദാൻ, എന്നിവരുടെ ഗാനമേളയും അരങ്ങേറി. യോഗത്തിന് ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും സ്പോർട്സ് കൺവീനർ ഷാജി ഹുസൈൻ നന്ദിയും അറിയിച്ചു. അബു ഹനീഫ് മറുപടി പ്രസംഗം നടത്തി.

riyadh news
Advertisment